തൃശ്ശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ഉപേക്ഷിച്ചു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം വേണ്ടെന്നു വച്ചത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകൾ 5 പേരുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനുള്ളിൽ നടത്താൻ തീരുമാനമായി.
തൃശ്ശൂരില്‍ നിന്നുള്ള മന്ത്രിമാരായ എ സി മൊയ്തീന്റെയും സുനിൽ കുമാറിന്റെയും സാന്നിധ്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ചർച്ച നടത്തിയാണു തീരുമാനമെടുത്തത്.
Discussion about this post