ഇന്ത്യയിലെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 11,555 ആയി.രോഗബാധ മൂലം രാജ്യത്ത് ഇതുവരെ 377 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.1,305 പേർ രോഗമുക്തി നേടിയെന്നും 9,756 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 1,076 കോവിഡ് പോസിറ്റീവ് കേസുകളാണ്. ഏറ്റവുമധികം കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിൽ തന്നെയാണ്.ഡൽഹിയും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തുന്നു.
Discussion about this post