മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 2800 കടന്നു.സംസ്ഥാനത്ത് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 117 പേർക്കാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമെന്ന സ്ഥാനം മഹാരാഷ്ട്ര നില നിർത്തുന്നു.
മുംബൈ നഗരത്തിൽ മാത്രം 1,756 പേർക്ക് രോഗം സ്ഥിരീകരിച്ചു.നഗരത്തിൽ മാത്രം 112 പേർ മരിച്ചു, 259 പേർ രോഗമുക്തി നേടി.രോഗവ്യാപനത്തിൽ സംസ്ഥാനത്ത് രണ്ടാമത് നിൽക്കുന്നത് പൂനെ നഗരമാണ്.പൂനയിൽ ഇതുവരെ 351 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.മരിച്ചവരുടെ എണ്ണം പൂനയിൽ 35 കടന്നു.മഹാരാഷ്ട്രയിൽ ആകെ മൊത്തം കോവിഡ് രോഗബാധയേറ്റു മരിച്ചവരുടെ എണ്ണം 178 ആയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post