രണ്ട് കിലോമീറ്റർ നീളമുള്ള ഭീമൻ തീവണ്ടിയുമായി ഇന്ത്യൻ റെയിൽവേ. മൂന്ന് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിണക്കിയാണ് അനാക്കോണ്ട ട്രെയിൻ എന്ന് പേരിലുള്ള ഈ ഗുഡ്സ് ട്രെയിൻ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ രംഗത്തിറക്കിയിരിക്കുന്നത്. 59 വാഗണുകൾ വീതമുള്ള 3 തീവണ്ടികൾ, ആകെ മൊത്തം 77 വാഗണുകൾ ഉള്ള ഈ തീവണ്ടിയുടെ നീളം രണ്ട് കിലോമീറ്ററാണ്.
ഛത്തീസ്ഗഡിലെ ഭിലായിൽ നിന്ന് കോർബയിലേക്കുള്ള പരീക്ഷണ ഓട്ടം ഈ ട്രെയിൻ വിജയകരമായി പൂർത്തിയാക്കി.235 കിലോമീറ്ററാണ് ഒറ്റ ട്രിപ്പിൽ പിന്നിട്ടത്. ഡീസൽ ലോക്കോ എൻജിനിൽ തന്നെയാണ് ട്രെയിന്റെ പ്രവർത്തനം.സാധാരണ ഗുഡ്സ് ട്രെയിൻ 7 മണിക്കൂർ സഞ്ചരിക്കുന്നത് കൂടുതൽ ലോഡ് വഹിച്ച് ഇവൻ ആറു മണിക്കൂർ കൊണ്ട് സഞ്ചരിച്ചെത്തുന്നതിനാൽ ചിലവ് കുറവായിരിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്.










Discussion about this post