നാഗ്പൂരിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം താരങ്ങൾ പ്രകൃതിയുടെ മടിത്തട്ടിൽ ഒത്തുകൂടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിംഗ്, രവി ബിഷ്ണോയ് എന്നിവർ ക്യാമ്പിംഗ് യാത്ര നടത്തുകയായിരുന്നു.
ബുധനാഴ്ച നാഗ്പൂരിലാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി20 മത്സരം നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരിശീലനത്തിനിടയിലെ ഇടവേളയിലാണ് താരങ്ങൾ നാഗ്പൂരിന് സമീപത്തെ വിഖ്യാതമായ ടൈഗർ റിസർവ് സന്ദർശിച്ചത്. വിദർഭ മേഖലയിലെ കടുവ സങ്കേതത്തിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ച താരങ്ങൾ വന്യജീവികളെ നേരിട്ട് കാണാനുള്ള അവസരം വിനിയോഗിച്ചു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ നിരാശ മറന്ന് പുതിയ ഊർജ്ജത്തോടെ ടി20 പരമ്പരയെ നേരിടാനാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ദൗത്യമാണ്. പരിക്കിന്റെ പിടിയിലായ ടീമിലെ പ്രശ്നങ്ങൾ പരിഹരിച്ച് മികച്ച ടീമിനെ കണ്ടെത്തുക എന്നതാണ് ക്യാപ്റ്റൻ സൂര്യകുമാറിന്റെ ലക്ഷ്യം.
https://twitter.com/i/status/2013157886592000375













Discussion about this post