മലയാള സിനിമയിലെ ഹാസ്യരസവും സ്വാഭാവിക അഭിനയവും ഒത്തുചേർന്ന അതുല്യ പ്രതിഭയാണ് മണിയൻപിള്ള രാജു. 1976-ൽ സിനിമയിലെത്തിയ അദ്ദേഹം നടനായും നിർമ്മാതാവായും ഗായകനായും മലയാളികൾക്ക് പ്രിയങ്കരനായി മാറി. സുധീർ കുമാർ എന്ന പേര് മാറ്റി മണിയൻപിള്ള രാജു എന്ന പേര് സ്വീകരിച്ചതിന് പിന്നിലുമുണ്ട് ഒരു സിനിമാക്കഥ.
1981-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് രാജുവാണ്. ആ കഥാപാത്രം ജനങ്ങൾ സ്വീകരിച്ചതോടെ അദ്ദേഹം തന്റെ പേരിനൊപ്പം ‘മണിയൻപിള്ള’ എന്നത് സ്ഥിരമായി ചേർക്കുകയായിരുന്നു. പിന്നീട് തിരക്കേറിയ സഹ നടൻ വേഷങ്ങളും, നായക വേഷങ്ങളും വില്ലൻ വേഷങ്ങളും എല്ലാം ചെയ്ത മണിയൻപിള്ള രാജു തിരക്കേറിയ നടനായി മാറി.
ഒരിക്കൽ തനിക്ക് ഉണ്ടായ ഒരു പേടിപ്പിക്കുന്ന അനുഭവം അദ്ദേഹം മഴവിൽ മനോരമയോട് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:
” അന്ന് ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലിൽ ആയിരുന്നു അവിടെ ചെന്നാൽ ഞാൻ താമസിച്ചിരുന്നത്. അവിടെ താമസിച്ചിരുന്ന 504 എന്ന മുറിയിലായിരുന്നു. പണ്ട് പ്രിയദർശനും ഞാനുമൊക്കെ സിനിമയുടെ കാര്യവുമായി അവിടെ എത്തിയാൽ ആ റൂമാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഒരിക്കൽ ഞാൻ അവിടെ ചെന്നപ്പോൾ നേരത്തെ വിളിച്ച് പറയാതെ ഇരുന്നത് കൊണ്ട് 505 എന്ന റൂമാണ് കിട്ടിയത്. ആ സമയത്ത് നമ്മളെ വിട്ടുപിരിഞ്ഞ നടി മോനിഷ മരിച്ചിട്ട് കുറച്ച് മാസങ്ങൾ വരെ ആയിരുന്നോള്ളൂ. ഞാൻ മുറിയിൽ കിടന്ന് ഉറങ്ങി കൊണ്ട് ഇരുന്നപ്പോൾ ഇതേ മോനിഷ മുന്നിൽ ഇരിക്കുന്നു, എനിക്കൊന്നും ഓർമയില്ല ‘ എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചു’, ‘അമ്മ എന്തോ ഷോപ്പിങ്ങിന് പോയേക്കുവാണ് എന്നാണ് മറുപടി പറഞ്ഞത്. ആ സമയത്ത് ഒരു പ്രത്യേക തരത്തിലുള്ള ചുരിദാറാണ് അവർ ധരിച്ചത്, വെള്ള ചുരിദാറിൽ സൂര്യകാന്തിയുടെ ഡിസൈൻ. പെട്ടെന്ന് കറന്റ് പോയപ്പോൾ ഞാൻ ചാടി എഴുനേറ്റു, ആകെ വിയർത്തു പേടിച്ചിരിക്കുകയായിരുന്നു ഞാൻ.”
” പിറ്റേന്ന് മോനിഷയെ ഇങ്ങനെ സ്വപ്നത്തിൽ കണ്ട കാര്യം മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഞാൻ ഈ പറഞ്ഞ നിറത്തിലുള്ള ചുരിദാറാണ് മോനിഷ കമലദളം സിനിമയുടെ നൂറാം ദിനം ഇട്ടിരുന്നത് എന്ന് പറഞ്ഞു. അതോടെ എനിക്ക് പേടിയായി.”













Discussion about this post