മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാൽ- ഭദ്രൻ ടീമിൻറെ സ്ഫടികം കാണാത്ത ആളുകൾ ഉണ്ടാകില്ല. ആടുതോമയും, ചാക്കോ മാഷെയും, തുളസിയും, കുറ്റിക്കാടനും ഒകെ നമ്മുടെ മനസിലേക്ക് ചേക്കേറിയത് 1995 ൽ ആയിരുന്നു. ആടുതോമ എന്ന മരണമാസ് കഥാപാത്രമായി നിറഞ്ഞാടിയ മോഹൻലാലിൻറെ ഓരോ ഡയലോഗുകളും ആളുകൾ ഇന്നും ഓർത്തിരിക്കുന്നു.
വമ്പൻ ഫാൻ ബെയ്‌സ് ഉള്ള ചിത്രം അടുത്തിടെ റീ- റീലീസ് ചെയ്തപ്പോൾ പോലും ആളുകൾ അത് ആഘോഷമാക്കിയിരുന്നു. ചിത്രത്തിലെ തകർപ്പൻ ഡയലോഗുകൾക്കൊപ്പം, ആക്ഷൻ രംഗങ്ങൾക്കും, ഇമോഷണൽ സീനുകൾക്കും പോലും ആരാധകർ ഏറെയാണ്. എന്തായാലും ചിത്രത്തിലെ ഒരു ഫൈറ്റ് സീനിൽ മോഹൻലാൽ എടുത്ത റിസ്‌ക്കിനെക്കുറിച്ചും അത് കാരണം ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ മാസ്റ്റർ അദ്ദേഹത്തെ വഴക്ക് പറഞ്ഞതിനെക്കുറിച്ചും മണിയൻപിള്ള രാജു ഒരിക്കൽ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
” ഞാൻ ഇപ്പോഴും ഓർക്കുന്നു. ചങ്ങനാശേരി മാർക്കറ്റിൽ മോഹൻലാൽ ജീപ്പോടിച്ചുകൊണ്ട് വരുന്ന രംഗമായിരുന്നു അത്. ലാൽ ജീപ്പോടിക്കുന്ന സമയത്ത് പൊലീസുകാരനായ സ്ഫടികം ജോർജിനെ കൊണ്ടുപോയി വെള്ളത്തിലേക്ക് ഇടണം. അതേസമയം തന്നെ വെള്ളത്തിൽ വീഴുന്നതിന് മുമ്പ് ലാൽ എടുത്തുചാടണം, ഇതായിരുന്നു ഷോട്ട്. ജീപ്പ് ഒരു സ്ഥലത്ത് എത്തിയപ്പോൾ ചാടണം, ഇതാണ് ലാലിനോട് പറഞ്ഞത്. എന്നാൽ ലാൽ വമ്പൻ റിസ്‌ക്കിൽ വെള്ളത്തിന് തൊട്ടടുത്ത് ജീപ്പ് എത്തിയ സമയത്താണ് എടുത്ത് ചാടിയത്. മനോഹര സീൻ ആണെങ്കിലും വമ്പൻ റിസ്ക്ക് ഉണ്ടായിരുന്നു അതിൽ. അപ്പോൾ തന്നെ ത്യാഗരാജൻ മാസ്റ്റർ ഓടിയെത്തി ലാലിനോട് ദേഷ്യപ്പെട്ടു. നിങ്ങളെ പോലെ ഒരാളുടെ ഉയിരിന് എന്തെങ്കിലും പറ്റിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് ചോദിച്ചു. അതാണ് ലാൽ, സീൻ മികച്ചതാക്കാൻ എന്ത് റിസ്‌ക്കും എടുക്കും.”
എന്തായാലും സിനിമകളിൽ ഇത്തരത്തിൽ മോഹൻലാൽ റിസ്ക്ക് എടുത്ത അനേകം സീനിനെക്കുറിച്ച് മുമ്പും മണിയൻപിള്ള രാജു പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാൽ- ഭദ്രൻ ടീമിൻറെ സ്ഫടികം കാണാത്ത ആളുകൾ ഉണ്ടാകില്ല. ആടുതോമയും, ചാക്കോ മാഷെയും, തുളസിയും, കുറ്റിക്കാടനും ഒകെ നമ്മുടെ മനസിലേക്ക് ചേക്കേറിയത് 1995 ൽ ആയിരുന്നു. ആടുതോമ എന്ന മരണമാസ് കഥാപാത്രമായി നിറഞ്ഞാടിയ മോഹൻലാലിൻറെ ഓരോ ഡയലോഗുകളും ആളുകൾ ഇന്നും ഓർത്തിരിക്കുന്നു.













Discussion about this post