രാജ്യത്ത് കോവിഡ്-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത് 826 പോസിറ്റീവ് കേസുകൾ മാത്രം. ഇതേസമയം പരിധിയിൽ തന്നെ 28 പേർ മരണമടഞ്ഞതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്നലെ 1076 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 12,759 ആയി, മരണമടഞ്ഞവരുടെ എണ്ണം ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 420 ആണ്.ഇതുവരെ1,514 പേർ രോഗമുക്തരായി.രാജ്യത്തെ പല സംസ്ഥാനങ്ങളിലായുള്ള 325 ജില്ലകളിൽ ഇപ്പോഴും ഒരു കേസ് പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
Discussion about this post