കോറോണക്കാലത്തും ഭീകരവാദം തുടരുന്ന പാകിസ്ഥാനെ കടന്നാക്രമിച്ച് കരസേന മേധാവി എം എം നരവാനെ. നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാൻ നിരന്തരമായി തുടരുന്ന പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകം ഒന്നായി കൊറോണയ്ക്കെതിരായ പോരാട്ടം തുടരുമ്പോഴും പാകിസ്ഥാൻ അവരുടെ നിലവാരമില്ലായ്മ പ്രകടമാക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
‘സ്വന്തം രാജ്യത്തെ പൗരന്മാരെ പിന്തുണയ്ക്കുന്നതിനോടൊപ്പം ഒരു വലിയ ദൗത്യമാണ് ഇന്ത്യ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. രോഗബാധയാൽ വിഷമിക്കുന്ന ലോകരാജ്യങ്ങളെ സഹായിക്കുന്നതിനായി നമ്മൾ മെഡിക്കൽ സംഘങ്ങളെയും ഔഷധങ്ങളും സംഭാവന ചെയ്യുന്നു. എന്നാൽ പാകിസ്ഥാനാകട്ടെ ഇപ്പോഴും ഭീകരവാദത്തിന്റെ കയറ്റുമതി തുടരുകയാണ്. ഇത് എല്ലാവരും മനസ്സിലാക്കുന്നുണ്ട്.‘ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയായിരുന്നു കരസേന മേധാവി എം എം നരവാനെ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അതിർത്തിയിലെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി.
അതേസമയം ജമ്മു കശ്മീരിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അടുത്തിടെ അതിര്‍ത്തിയില്‍ ഉണ്ടായ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം ഒന്‍പത് ഭീകരരെ വധിച്ചിരുന്നു.
Discussion about this post