മലപ്പുറം: കൊറോണ ബാധിച്ച് ചികിത്സിയിലായിരിക്കെ ശനിയാഴ്ച മരിച്ച മലപ്പുറം സ്വദേശി വീരാന്‍ കുട്ടിയുടെ മരണകാരണം കൊറോണയല്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീരാന്‍കുട്ടിയുടെ അവസാന പരിശോധനഫലവും നെഗറ്റീവായിരുന്നു. കൊറോണ മരണം അല്ലാത്തതിനാല്‍ തന്നെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു നല്‍കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.
വീരാന്‍ കുട്ടിക്ക് കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു.
മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. വീരാന്‍ കുട്ടിയുടെ മകനും പരിശോധനഫലം നെഗറ്റീവായതിനാല്‍ അല്‍പ്പസമയത്തിനകം ആശുപത്രി വിടും.
Discussion about this post