ഇന്ത്യയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 12 മണിക്കൂർ കൊണ്ട് മാത്രം ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതു വരെയുള്ള കണക്കനുസരിച്ച്, ദിവസത്തിൽ ആയിരത്തോളം കേസുകളുടെ വർദ്ധനവ് വീതമാണ് ഉണ്ടായിരുന്നത്.എന്നാൽ, ഇപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടായിരത്തോളം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് 14,792 രോഗബാധിതരുണ്ടായിരുന്നത് ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് 15,712 ആയി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നവയാണ് ഈ കണക്കുകൾ.
Discussion about this post