കാനഡയിൽ വീടുകളിലെ ജനങ്ങൾക്ക് നേരെ അക്രമിയുടെ വെടിവെപ്പ്.നോവ സ്കോഷ്യയിലാണ് ഞായറാഴ്ച വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ആക്രമണത്തിൽ 13 പേർ മരിച്ചതായി കനേഡിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.അധികൃതരുടെ വെളിപ്പെടുത്തലനുസരിച്ച് അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്.
പോലീസ് യൂണിഫോം ധരിച്ച ഗബ്രിയൽ വോർട്ട്മാൻ എന്നയാളാണ് പോർട്ടപിക് നഗരത്തിലെ ആൾക്കാരെ വെടിവെച്ചു കൊന്നത്.സംഭവസ്ഥലത്ത് വീടിനകത്തും പുറത്തുമായി നിരവധി മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. വോർട്ട്മാനെ പോലീസ് ഒരു ഗ്യാസ് സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് മരിച്ചതായി അറിയിക്കുകയായിരുന്നു.കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് കനേഡിയൻ പോലീസ് വെളിപ്പെടുത്തി.
Discussion about this post