ഹിന്ദു സന്യാസിമാർ അടക്കം മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് വർഗീയതയുടെ നിറം നൽകരുതെന്ന് മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്രയിലെ പാൽഘാറിൽ, വ്യാഴാഴ്ച രാത്രിയാണ് രണ്ട് സന്യാസിമാർ അടക്കം മൂന്നുപേരെ ആൾക്കൂട്ടം നിർദ്ദയമായി തെരുവിലിട്ട് ആക്രമിച്ചു കൊന്നത്.നൂറിലധികം ആയുധധാരികളായ ആൾക്കാർ മഴുവും ദണ്ഡുകളും ഉപയോഗിച്ച് ഇവർ യാത്ര ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു.മുംബൈയിൽ നിന്നും സൂറത്തിലേയ്‌ക്ക് ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സന്യാസിമാർ അടങ്ങിയ സംഘം.കാർ തടഞ്ഞ് യാത്രക്കാരെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം മൃഗീയമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ, 101 പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുറ്റവാളികൾ ആരായാലും ഏറ്റവും കഠിന ശിക്ഷ തന്നെ അവർക്ക് ലഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ട വിവരം മറച്ചു വെക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.ദേശീയ ചാനലുകള്‍ ഉള്‍പ്പടെ അത്തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പശുവിനെ കവര്‍ച്ച ചെയ്ത് കൊല്ലുന്ന സംഘത്തെ നാട്ടുകാര്‍ കയ്യോടെ പിടികൂടി മര്‍ദ്ദിച്ചാല്‍ മതത്തിന്റെ പേര് പറഞ്ഞ് വാര്‍ത്ത നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഇരട്ടതാപ്പ് തിരിച്ചറി്യണമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
Discussion about this post