നിയന്ത്രണരേഖയുടെ (എൽ.ഒ.സി) അപ്പുറത്തുള്ള ഭീകരതാവളങ്ങൾ കൃത്യമായി ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ലൈൻ ഓഫ് കണ്ട്രോൾ എന്ന നിയന്ത്രണരേഖയ്ക്ക് പുറത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിലെ ഭീകരർ തക്കം കിട്ടിയാൽ നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നവരാണ്.അങ്ങനെ ഒരവസരം കൊടുക്കാതെ അവരെ അവിടെ വച്ച് തന്നെ തകർക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന് രാജ്നാഥ് സിങ് വെളിപ്പെടുത്തി.
കോവിഡ് ലോക്ഡൗൺ ആണെങ്കിലും സായുധസേനകൾ ഒരു കാരണവശാലും സുരക്ഷാ മാനദണ്ഡങ്ങൾ താഴ്ത്തില്ല എന്നും സിങ് പ്രഖ്യാപിച്ചു.ഏതുതരത്തിലുള്ള പ്രത്യക്ഷ, പരോക്ഷ ആക്രമണങ്ങളും നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും സിംഗ് കൂട്ടിച്ചേർത്തു.കോവിഡ് മഹാമാരി ലോകത്ത് പരക്കുമ്പോഴും പാകിസ്ഥാൻ നിരവധി തവണയാണ് വെടിനിർത്തൽ ലംഘിച്ചത്. ദിവസങ്ങൾക്ക് മുൻപ് നടന്ന ഒരു നുഴഞ്ഞുകയറ്റശ്രമവും പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ തകർത്തിരുന്നു.
Discussion about this post