മഹരാഷ്ട്രയില്‍ രണ്ട് സന്യാസിവര്യന്മാരും അവരുടെ ഡ്രൈവറും ചില ആളുകളുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സ്വാമി ചിദാനന്ദപുരി. വന്ദ്യവയോധികരായ ആ സംന്യാസിവര്യര്‍ തൊഴുകൈകളോടെ നില്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുമ്പോഴും വടി കൊണ്ടും മറ്റും അവരെ അടിച്ചടിച്ച് വലിയൊരു ജനക്കുട്ടം കൊല്ലുന്ന കാഴ്ച്ച ഹൃദയഭേദകമാണെന്ന് സ്വാമി പറഞ്ഞു.
മഹാരാഷ്ട്രയിലെ പാല്ഘര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെച്ച് രണ്ടു സന്യാസിവര്യന്മാരും അവരുടെ ഡ്രൈവറും അതിദാരുണവും അചിന്ത്യവുമായ രീതിയില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. വന്ദ്യവയോധികരായ ആ സംന്യാസിവര്യര്‍ തൊഴുകൈകളോടെ നില്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുമ്പോഴും വടി കൊണ്ടും മറ്റും അവരെ അടിച്ചടിച്ച് വലിയൊരു ജനക്കുട്ടം കൊല്ലുന്ന കാഴ്ച്ച ഹൃദയഭേദകമാണ്.
ഈ ദൗര്‍ഭാഗ്യകരമായ സ്ഥിതിയുണ്ടായിട്ടു ദിവസങ്ങളായെങ്കിലും ഇവിടുത്തെ മുഖ്യധാരയെന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കിതു വാര്‍ത്തയേ ആയില്ല! ന്യൂനപക്ഷമെന്നു പറയപ്പെടുന്ന വിഭാഗക്കാരായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ എന്താകുമായിരുന്നു മാധ്യമങ്ങളുടെ ബഹളം! സാംസ്‌കാരികനായകന്മാരെന്നവകാശപ്പെടാവുന്നവരുടെ വാദകോലാഹലങ്ങള്‍!
-സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി
വീഡിയൊ-
https://www.facebook.com/chidanandapuri/videos/563835150917630












Discussion about this post