ഡാറ്റചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന സ്പ്രിൻക്ലർ വിവാദത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ മുൻ ഐടി സെക്രട്ടറി മാധവൻ നമ്പ്യാർ എന്നിവരാണ് രണ്ടംഗ സമിതിയിലെ അംഗങ്ങൾ. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ഒരു മാസത്തിനുള്ളിൽ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദേശിക്കുന്നുണ്ട്. നടപടിക്രമങ്ങളിലോ മറ്റ് അനുബന്ധ കാര്യങ്ങളിലോ വീഴ്ചയുണ്ടോ എന്ന് സമിതി പരിശോധിക്കും.
എന്നാൽ, ചൊവ്വാഴ്ച ഹൈക്കോടതിയിൽ, സർക്കാർ ഈ വിവരങ്ങൾ വെളിപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.ഡാറ്റ ചോർച്ച ഉണ്ടാവാതെ സൂക്ഷിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാൻ സർക്കാരിനെ സ്വന്തമായി ഐടി വിഭാഗമുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post