മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു.മലബാർ ഹില്ലിൽ, താക്കറെയുടെ വസതിയായ വർഷ ബംഗ്ലാവിന്റെ ഔദ്യോഗിക ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടറും കോൺസ്റ്റബിളുമായ രണ്ടു വനിതാ ഉദ്യോഗസ്ഥർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരോട് അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ആറു പേർ നിരീക്ഷണത്തിലാണ്.
അതേസമയം, മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5,000 കടന്നു.മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ചേരിയിലെ രോഗവ്യാപനം അന്വേഷിക്കാനായി അഞ്ചംഗ കേന്ദ്രസംഘം ധാരാവിയിലെ ചേരി പ്രദേശങ്ങൾ സന്ദർശിക്കും.സംസ്ഥാനത്ത്, പൂനയിൽ മരണസംഖ്യ 55 കടന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
Discussion about this post