ഗൾഫ് മേഖലയിൽ കോവിഡ് പടർന്നു പിടിക്കുകയാണ്.സൗദി അറേബ്യയിൽ ചൊവ്വാഴ്ച മാത്രം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 1,147 പേർക്കാണ്.ഏറ്റവും കൂടുതൽ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗദി അറേബ്യയിൽ ആണ്.11,631 പേർക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ, 109 പേർ ഇതുവരെ മരിച്ചു കഴിഞ്ഞു.
ഖത്തറിൽ ആറായിരത്തിലധികവും, യു.എ.ഇയിൽ ഏഴായിരത്തിലധികം അടക്കം ആകെ മൊത്തം ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് രോഗബാധിതർ മുപ്പതിനായിരം കടന്നു.വിശുദ്ധ മാസമായ റംസാനിലും ഗൾഫ് രാഷ്ട്രങ്ങളിൽ പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ തുടരും.കടുത്ത പ്രതിരോധ നടപടികളാണ് എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും സ്വീകരിക്കുന്നത്.
Discussion about this post