എറണാകുളം ജില്ലയിൽ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് പോലീസ് അധികാരികൾ.നാളെ രാവിലെ മുതൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ അടയ്ക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്യും.അവശ്യ സർവീസുകൾ, ആശുപത്രി കേസുകൾ എന്നിവ മാത്രമേ കടത്തിവിടൂ എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂങ്കുഴലി മാധ്യമങ്ങളെ അറിയിച്ചു.
സീൽ ചെയ്യുന്ന എൻട്രി, എക്സിറ്റ് ബോർഡറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിൽ തീരുമാനമാകും.മട്ടാഞ്ചേരി, എറണാകുളം, തൃക്കാക്കര എ.സി.പി മാർക്ക് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നിർദ്ദേശം കൊടുത്തു കഴിഞ്ഞു. എസിപിമാരുടെ കൂടെ റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം വഹിക്കും.












