ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 21,450 ആയി.കോവിഡ് മൂലം രാജ്യത്ത് 681 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.4,257 പേർ ഇതുവരെ രോഗവിമുക്തരായി.മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5,221 ആണ്, മരണമടഞ്ഞവരുടെ എണ്ണം 269.
രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ഡൽഹിയെ ഇന്നലെ ഗുജറാത്ത് മറികടന്നു.ഡൽഹിയിൽ 2,248 രോഗികൾ ഉള്ളപ്പോൾ ഗുജറാത്തിലെ എണ്ണം നിലവിൽ 2,272 ആണ്.സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 103 ആയി.
Discussion about this post