തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ ഫാം ഹൗസിൽ പോലീസ് റെയ്ഡ്.ഉത്തർപ്രദേശിലെ ഷംലിയിലുള്ള ഫാം ഹൗസിലാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ റെയ്ഡ് നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
തബ്ലീഗ് ജമാഅത്ത് മത സമ്മേളനത്തെ തുടർന്ന് പോലീസ് അന്വേഷിക്കുന്ന മൗലാന സാദ് കോവിഡ് ബാധിതനാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാനിയമം 304 അടക്കം ഗുരുതരമായ നിരവധി വകുപ്പുകൾ ആണ് സാദിനെതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ള സാദ് ക്വാറന്റൈനിലാണെന്നാണ് ഏറ്റവും അവസാനമായി അറിയാൻ കഴിഞ്ഞത്.ഡൽഹി പോലീസ് എല്ലാവിധ സുരക്ഷാ ഉപകരണങ്ങളുമായാണ് റെയ്ഡിന് എത്തിയത്.
Discussion about this post