സ്പ്രിൻക്ലർ ഡാറ്റ വിവാദത്തിൽ സംസ്ഥാന സർക്കാർ വാദങ്ങളെ തള്ളി കേന്ദ്രസർക്കാർ സത്യവാങ്മൂലം. വിവരശേഖരണത്തിനുള്ള ഇന്ത്യൻ സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വിദേശ കമ്പനികളെ ആശ്രയിച്ചതെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തിനെതിരെയാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
വൻതോതിലുള്ള വിവരശേഖരണത്തിന് നിലവിൽ ഇന്ത്യയിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്.സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Discussion about this post