കോട്ടയം: കൊറോണ ഭീതിയില്‍ ഈരാറ്റുപേട്ടയില്‍ നാല് പേര് നിരീക്ഷണത്തില്‍. കൊറോണ രോഗം സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി സഞ്ചരിച്ച വാഹനത്തില്‍ യാത്ര ചെയ്ത നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കടുവാമൂഴി സ്വദേശികളായ മൂന്നു പേരും മുട്ടം കവല സ്വദേശിയായ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്.
നിരീക്ഷണത്തിലുള്ളവര്‍ക്ക് നിലവില്‍ രോഗലക്ഷണം ഇല്ല. കൊറോണ രോഗം സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
Discussion about this post