ജിതിന്‍ ജേക്കബ്- In Facebook
ഗള്‍ഫ് നാടുകളില്‍ ഇരുന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനും, സംഘികള്‍ എന്ന് മുദ്രകുത്തി ഇന്ത്യക്കാരെ അവിടെനിന്ന് കേസുകളിലും മറ്റും കുടുക്കി പുറത്താക്കാനും ശ്രമിക്കുന്ന മതഭ്രാന്തന്മാരെ നിങ്ങള്‍ സ്വയം കുഴിതോണ്ടുകയാണ്.
നിങ്ങളുടെ വിഷമം മനസിലാകും. പക്ഷെ ഒന്ന് ചോദിക്കട്ടെ, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഇല്ലേ നിങ്ങളുടെ കൂടെ?
ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യയുമായി ഇറങ്ങി, അവാര്‍ഡ് വാപസിയും, അസഹിഷ്ണുതയും, ന്യൂനപക്ഷ പീഡനവും എല്ലാം ഇറക്കി നോക്കി. ഒന്നും ഏറ്റില്ല. 2014 ലിലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ ഭൂരിപക്ഷത്തേക്കാള്‍ വമ്പന്‍ ഭൂരിപക്ഷം ഇന്ത്യന്‍ ജനം നരേന്ദ്രമോദിക്ക് നല്‍കി.
അപ്പോള്‍ തിരഞ്ഞെടുപ്പ് മിഷിനെ തെറിപറഞ്ഞു നടന്നു. അതിനിടയില്‍ കശ്മീരും, അയോധ്യയും എല്ലാം ഒരു തുള്ളി ചോര പോലും പൊടിയാതെ പരിഹരിക്കുകയും, സ്വര്ണക്കടത്തും, ഹവാലയും, കുഴല്‍പ്പണവും എല്ലാം കൂടുതലായി പിടികൂടാന്‍ തുടങ്ങിയതും, GST വന്നപ്പോള്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടി വന്നതും ഇക്കൂട്ടര്‍ക്ക് നോട്ട് നിരോധനത്തേക്കാള്‍ വലിയ തിരിച്ചടിയായിരുന്നു.
CAA യുടെ പേരില്‍ തെരുവില്‍ ഇറങ്ങിയെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല. മാധ്യമ സഖാപ്പികളുടെ സഹായത്തോടുകൂടിയുള്ള ഡല്‍ഹി കലാപത്തോടെ തീര്‍ത്തും ഇന്ത്യയില്‍ ഒറ്റപെട്ടു.
അപ്പോള്‍ പിന്നെ ഗള്‍ഫ് നാടുകളില്‍ ഇരുന്ന് പാകിസ്താന്റെ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാം എന്ന് തീരുമാനിച്ചു. ഗള്‍ഫില്‍ ജോലിചെയ്യുന്ന ‘സംഘികളെ’ കേസില്‍ പെടുത്തി ജോലി കളയിക്കുക, 130 കോടി ജനം തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുക, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വനം ചെയ്യുക എന്നീ കലാപരിപാടികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.
അല്ല, ഈ സംഘികള്‍ എന്ന് പറഞ്ഞാല്‍ എങ്ങനെ മനസിലാകും? ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ അല്ലെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ അംഗീകരിക്കുന്നവര്‍ എല്ലാം സംഘികളാണ് പോലും. അതില്‍ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഒക്കെപെടും.
സത്യം പറഞ്ഞാല്‍ ഇവന്മാരെപോലെ മണ്ടന്മാര്‍ ലോകത്ത് വേറെയെവിടയും ഉണ്ടാകില്ല. ഇന്ത്യയില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കുകയാണ്, വേട്ടയാടപ്പെടുകയാണ് എന്നൊക്കെയാണല്ലോ അവിടെയിരുന്ന് പ്രചരിപ്പിക്കുന്നത്? എങ്കില്‍ പിന്നെ അവിടെ തന്നെ കൂടിക്കൂടേ? ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് പറ്റില്ല പോലും. അതെന്താ അങ്ങനെ? ഗള്‍ഫ് രാജ്യങ്ങള്‍ പൗരത്വം നല്‍കില്ലത്രെ. തികച്ചും നിരാശാജനകം.. ??
അല്ല സൂഡു നിങ്ങള്‍ ഒരേ മതക്കാര്‍, ഗള്‍ഫിലുള്ളത് നിങ്ങളുടെ മതത്തില്‍ അധിഷ്ഠിതമായ ഇന്ത്യയിലേക്കാള്‍ ‘സര്‍വ സ്വാതന്ത്ര്യവും, പുരോഗമന ചിന്തയും’ ഒക്കെയുള്ള ഭരണം. നിങ്ങളെ ഇന്ത്യയില്‍ പീഡിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ അറബി സഹോദരങ്ങള്‍ നിങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കേണ്ടതല്ലേ?
അതെന്താ അവര്‍ അങ്ങനെ ചെയ്യാത്തത്? നിങ്ങളുടെ നിലവിളി എന്താണ് അവര്‍ കാണാത്തത്? ഇന്ത്യയുമായുള്ള സകല വ്യാപാരവും, നയന്തന്ത്രബന്ധവും അവര്‍ അവസാനിപ്പിക്കുമോ?
ഇസ്ലാം മതം ഉണ്ടാകുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ബന്ധമാണ് ഇന്ത്യയും അറബ് രാഷ്ട്രങ്ങളും എന്നറിയാമോ? ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാള്‍ 3 ഇരട്ടി ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയിലുണ്ട്.
സുഡാപ്പികള്‍ കരുതുന്നത് അറബികള്‍ക്ക് മതമാണ് മുഖ്യം, മതത്തിന് എവിടെയെങ്കിലും പീഡനം ഉണ്ടായി എന്ന് പറഞ്ഞാല്‍ അറബികള്‍ എല്ലാം കൂടി ഇറങ്ങും എന്നൊക്കെയാണ് ഇവന്മാര്‍ വിചാരിച്ചു വെച്ചിരിക്കുന്നത്.
നിങ്ങള്‍ മനസിലാക്കേണ്ടത് അറബികള്‍ക്ക് പ്രധാനം അവരുടെ വംശമാണ്, അല്ലാതെ മതമല്ല. ഗള്‍ഫ് നാടുകളില്‍ ഇരുന്ന് പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കുന്ന നിന്റെയൊക്കെ ഐഡന്റിറ്റി എന്നത് നിന്റെ മതമല്ല, നിന്റെ പാസ്‌പോര്ട്ട് മാത്രമാണ്. നീ ഇന്ന മതത്തില്‍ ആയത് കൊണ്ട് നിനക്ക് ഒരു പരിഗണനയും ലഭിക്കില്ല. അത് അറബ് ലോകത്ത് മാത്രമല്ല, ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്.
നിങ്ങള്‍ ചൈനയിലേക്ക് നോക്കൂ, അവിടെ സ്‌കിന്‍ജിയാങ് പ്രവിശ്യയില്‍ ഇസ്ലാം മതവിശ്വാസികളെ അതിക്രൂരമായി ഉന്മൂലനം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ ദിനം പ്രതി വരുന്നു. അവിടെയും നോക്കേണ്ടത് രണ്ട് വംശങ്ങള്‍ തമ്മിലുള്ള Conflict ആണ്. ഭൂരിപക്ഷം വരുന്ന ഹാന്‍ വംശജര്‍, സ്‌കിന്‍ജിയാങില്‍ ഉള്ളത് സെന്‍ട്രല്‍ ഏഷ്യന്‍ വംശജര്‍ ആണ്. ഉയ്ഗുര്‍ വംശജര്‍ എല്ലാം ഇസ്ലാം മത വിശ്വാസികള്‍ ആണെന്നതുകൊണ്ട് എത്ര ഇസ്!ലാമിക രാജ്യങ്ങള്‍ ചൈനക്കെതിരെ നിലകൊണ്ടു?
ഗള്‍ഫ് രാജ്യങ്ങളും, പാകിസ്ഥാനും അടക്കം ചൈനക്കൊപ്പമാണ് ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ നിലകൊണ്ടത്. എന്തേ ചൈനക്കെതിരെ മിണ്ടിയില്ല. ഇന്നും അമേരിക്കയും, ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ സ്‌കിന്‍ജയിയാങ് വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ മൗനത്തിലാണ്.
സുഡാപ്പികള്‍ ഓര്‍ക്കേണ്ട കാര്യം രണ്ടാണ്. ഒന്ന് മതം തലക്ക് പിടിച്ചവര്‍ അല്ല അറബികള്‍. അവര്‍ക്ക് അത് ഒരു പൊളിറ്റിക്കല്‍ ഉപകരണം മാത്രമാണ്. രണ്ടാമതായി വംശത്തെയാണ് അവര്‍ കൂടുതലായും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും.
എന്തുകൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങളായ ഇറാനും , സൗദിയും ചേരിതിരിഞ്ഞു തമ്മില്‍ തല്ലുന്നത്? അതേസമയം എന്തുകൊണ്ട് ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ഒരുമിച്ചു? ഇസ്രയേലിനെതിരെ നിലകൊണ്ടത് പലസ്തീനിലെ അറബ് വംശജര്‍ക്ക് വേണ്ടിയാണ് അല്ലാതെ ഇസ്ലാമിക വിശ്വാസികള്‍ക്ക് വേണ്ടിയല്ല.
രണ്ടാമതായി കച്ചവടം. ഇന്നത്തെ ലോകത്ത് സ്വാതന്ത്ര്യമായി നില്ക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. കച്ചവടത്തെ ബാധിക്കുന്ന തരത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ ബുദ്ധിയുള്ള ഒരു ഭരണാധികാരികളും തുനിയില്ല. ഗള്‍ഫ് നാടുകളില്‍ ഉള്ളത് എണ്ണ, ഗള്‍ഫ് നാടുകള്‍ക്ക് വേണ്ടത് ടെക്‌നോളജിയും, അടിസ്ഥാന സൗകര്യ വികസനവും. ഇന്ത്യയും ചൈനയും ജപ്പാനും എണ്ണ വാങ്ങുന്നത് കുറച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അടിവേരിളകും, കാരണം എണ്ണ കച്ചവടം അല്ലാതെ വേറൊന്നുമില്ല അവിടെ.
ഇന്റര്‍നാഷണല്‍ മോനിറ്ററി ഫണ്ട് (IMF) കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു 2034 ഓട് കൂടി ഗള്‍ഫ് നാടുകളുടെ പ്രൗഡി എല്ലാം നഷ്ട്ടപ്പെട്ട് വമ്പന്‍ സാമ്പത്തീക പ്രതിസന്ധിയിലാകുമെന്നാണ്.
അതിന്റെ പ്രധാന കാരണം the world gradually moving away from oil എന്നതാണ്. ഇന്ത്യ തന്നെ ഫോസില്‍ ഫ്യൂല്‍ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2030 നകം ആകെ വാഹങ്ങളില്‍ 30% ഇലക്ട്രിക്ക് ആക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.
New and Renewable Energy (MNRE) പദ്ധതിയുമായും രാജ്യം പ്രവര്‍ത്തിക്കുന്നു. അകെ ആവശ്യമുള്ളതിന്റെ 40 മുതല്‍ 50% വരെ വൈദ്യുതിയും renewable source, ഹൈഡ്രോ, ആണവ നിലയം എന്നിവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ 2030 ഓടെ കഴിയും. അതോടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്ന് മാത്രമല്ല പരിസ്ഥിതിയെയും സംരക്ഷിക്കാനാകും.
പറഞ്ഞു വന്നത് ഗള്‍ഫിലെ എണ്ണ കണ്ട് കൂടുതല്‍ നെഗളിക്കേണ്ട എന്ന് തന്നെയാണ്. ലോകത്ത് അകെ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചില്‍ ഒന്ന് എണ്ണയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുള്ളത്. ഇന്ത്യയ്ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഉള്ളത് അമേരിക്കയാണ് എന്നോര്‍ക്കണം. അതായത് കൂടുതല്‍ Options ഇപ്പോള്‍ ഇന്ത്യക്കുണ്ട്.
ഇറാക്ക്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ നിലനില്‍പ്പ് തന്നെ ഇന്ത്യക്കും, ചൈനക്കും എണ്ണ വിറ്റു കിട്ടുന്ന പണമാണ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങി പണത്തിനു പകരം അവര്‍ക്ക് വേണ്ട സാധന സാമഗ്രികള്‍ ആണ് ഇന്ത്യ കൈമാറുന്നത്.
ലോക രാജ്യങ്ങള്‍ എല്ലാം തന്നെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഇലക്ട്രിക്ക് യുഗത്തിലേക്ക് അതിവേഗം മാറുകയാണ്.
ഗള്‍ഫ് നാടുകളിലേക്ക് ഇന്ത്യയുടെ അകെ കയറ്റുമതി 12% ആകുമ്പോള്‍ ഇറക്കുമതി 15% ആണ്. അതായത് പരസ്പ്പര കൊടുക്കല്‍ വാങ്ങല്‍.
ഇന്ത്യയും ഗള്‍ഫ് നാടുകളും സ്വാഭാവികമായ സുഹൃത്ത് രാഷ്ട്രങ്ങള്‍ ആണ്. മതം തലക്ക് പിടിച്ച കുറെ പാഴ്ജന്മങ്ങള്‍ കുരച്ചാലൊന്നും ആരും ശ്രദ്ധിക്കാത്തതുപോലുമില്ല. മതത്തിന്റെ വളര്‍ച്ചയല്ല, രാഷ്ട്രത്തിന്റെ വളര്‍ച്ചയാണ് ഭരണാധികാരികളുടെ ശ്രദ്ധ. ഇന്ത്യയും അറബ് നാടുകളുമായുള്ള ബദ്ധം ഏറ്റവും ദൃഢമാണ്. കാശ്മീര്‍ വിഷയത്തില്‍ അടക്കം മതം കലര്‍ത്താനുള്ള കേരളത്തില്‍ നിന്നുള്ള മതഭ്രാന്തന്മാരുടെയും, പാക്കിസ്ഥാന്റെയും ശ്രമം UAE അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ തള്ളിക്കളഞ്ഞതും ഓര്‍ക്കണം.
ഏത് നാട്ടില്‍ ജീവിച്ചാലും ആ നാട്ടിലെ നിയമം അനുസരിച്ചു ജീവിക്കണം. അത് അവിടെ ജോലി ചെയ്യുന്നവര്‍ക്കറിയാം. സംഘ്പരിവാറുകാര്‍ ഗള്‍ഫ് നാടുകളില്‍ മാത്രമല്ല ലോകമെങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും. ഇസ്ലാമിക രാഷ്ട്രത്ത് ചെന്ന് ഞാന്‍ സംഘ്പരിവാറുകാരന്‍ ആണ് എന്ന് ഉറച്ച ശബ്ദത്തോടെ പറയാന്‍ കഴിയും. അതില്‍ ആര്‍ക്കും പേടിയൊന്നും ഇല്ല. സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന, മതം തലക്ക് പിടിച്ച സുഡാപ്പികളെക്കാള്‍ അന്തസോടെയും, അഭിമാനത്തോടെയും കൂടി തന്നെയാണ് ഭാരതീയര്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജീവിക്കുന്നത്.
ഗള്‍ഫ് നാടുകളുടെ വികസനം എന്നത് പ്രകൃതി വിഭവങ്ങളും, അവിടുത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും, പാശ്ചാത്യ നാടുകളുടെ ടെക്‌നോളജിയും, ഇന്ത്യക്കാരന്റെ വിയര്‍പ്പും ആണ്. ആരും സേവനം അല്ല ചെയ്യുന്നത്. സുടപ്പികളും അവിടെ പണി എടുത്താല്‍ ശമ്പളം കിട്ടും അല്ലാതെ മതവും പറഞ്ഞിരുന്നാല്‍ പട്ടിണി കിടന്നു ചാകും.
ഇന്ത്യയാണ് കോവിഡിന് ശേഷമുള്ള ലോകത്തെ നയിക്കാന്‍ പോകുന്നത്. ലോകത്തിന്റെ manufacturing ഹബ് ആകാന്‍ പോവുകയാണ് ഇന്ത്യ എന്നാണ് ലോകരാജ്യങ്ങള്‍ ഒന്നടങ്കം പറയുന്നത്. അതുകൊണ്ട് സുഡാപ്പികളും സഖാപ്പികളും ഗള്‍ഫില്‍ തന്നെ തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്.??
പിന്നെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇരുന്ന് ചെയ്യാമെന്ന് കരുതുന്ന വിഡ്ഢികളെ നിങ്ങള്‍ക്കുള്ള ഐഡന്റിറ്റി ഇന്ത്യന്‍ പാസ്‌പോര്ട്ട് മാത്രമാണ്. എന്നാണെങ്കിലും ഈ രാജ്യത്തേക്ക് തന്നെ തിരിച്ചു പോരേണ്ടി വരും.
സംഘ്പരിവാറുകാരന്‍ ആണ് എന്ന പേരില്‍ ഒരു ഇന്ത്യക്കാരനേയും ഗള്‍ഫ് രാഷ്ട്രങ്ങള്‍ പുറത്താക്കില്ല. പക്ഷെ ഗള്‍ഫില്‍ ഇരുന്ന് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന് ഇന്ത്യ പറഞ്ഞാല്‍ അവനെ തൂക്കി എടുത്ത് ഇന്ത്യയിലേക്ക് കെട്ടുകെട്ടിക്കുന്നത് ഇതേ അറബ് രാഷ്ട്രങ്ങള്‍ തന്നെയായിരിക്കും. കാരണം അവര്‍ക്കുള്ളത് മതഭ്രാന്തല്ല, വിവേകം ആണ്.
ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഇന്ത്യയുടേയും അറബ് രാഷ്ട്രങ്ങളുടെയും ബന്ധം ഫേസ്ബുക്കിലും, ട്വിറ്ററിലും ക്യാമ്പയ്ഗന്‍ നടത്തി ഇല്ലാതാക്കാം എന്ന് കരുതിയ സഖാപ്പി ബുദ്ധി സമ്മതിക്കണം. എന്തായാലും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വളരെ ഹാപ്പി ആണ്. അവരുടെ പണി എളുപ്പമാക്കിയല്ലോ.??













Discussion about this post