കുറഞ്ഞ ചെലവിൽ ഡൽഹി ഐ.ഐ.ടി വികസിപ്പിച്ചെടുത്ത കോവിൽ പരിശോധന കിറ്റിന് അംഗീകാരം നൽകി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഗുണനിലവാരത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന കോവിഡ് കിറ്റ് നൂറു ശതമാനം കുറ്റമറ്റതാണെന്ന് ഐ.സി.എം.ആർ വിലയിരുത്തി.
ജനുവരിയിലാണ് ഡൽഹി ഐ.ഐ.ടി കോവിഡ് പരിശോധനയ്ക്ക് വികസിപ്പിച്ചെടുക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ ആരംഭിച്ചത്.ഐ.ഐ.ടിയുടെ കുസുമ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.വ്യവസായ പങ്കാളിയെ ലഭിച്ചാൽ കുറഞ്ഞ വിലയ്ക്ക് കിറ്റ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
Discussion about this post