ഇന്ത്യാവിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധയായ അരുന്ധതി റോയി വീണ്ടും പ്രകോപനപരമായ പരാമർശവുമായി രംഗത്ത്. ഇന്ത്യയിൽ ജീവിക്കുക അസാധ്യമായി തീരുന്നുവെന്നാണ് അരുന്ധതി ആരോപിക്കുന്നത്.ഇന്ത്യയിൽ വംശഹത്യ നടക്കുന്നുവെന്ന അരുന്ധതി റോയിയുടെ ആരോപണം വിവാദമായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ബഹുസ്വരത തകർക്കുന്ന ആരോപണവുമായി ഇടതുപക്ഷ എഴുത്തുകാരി കളം നിറയുന്നത്.ഇന്ത്യ മുസ്ലിം വിരുദ്ധമാണെന്ന പാക് പ്രചരണം ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്.ചില വ്യാജ അക്കൗണ്ടുകൾ ട്വിറ്റർ ഇന്നലെ പൂട്ടിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഇതിന് ഒത്താശ ചെയ്തുകൊണ്ട് ഇവരുടെ പരാമർശം.
തീവ്ര ഇസ്ലാമിക മാധ്യമമായ അൽജസീറയുടെ പത്രപ്രവർത്തകൻ മെഹ്ദി ഹസനോടാണ് അരുന്ധതി ഇങ്ങനെയൊരു പരാമർശം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വിരുദ്ധമായി നിലകൊണ്ടതാണ് അരുന്ധതി റോയിയെ ചൊടിപ്പിച്ചിരിക്കുന്നത്.എല്ലാ രാഷ്ട്രക്കാർക്കും ഇന്ത്യയിൽ അഭയം നൽകണമെന്ന വാദഗതിയാണ് എഴുത്തുകാരിയുടേത്.ഒരു പ്രത്യേക ജനവിഭാഗത്തിന് കൂടുതൽ അധികാരം നൽകുന്നുവെന്നും അവർ ആരോപിച്ചു.വർഷങ്ങൾക്കു മുമ്പ് നടത്തിയ സൈനിക വിരുദ്ധ പരാമർശത്തിൽ അരുന്ധതിറോയ് മാപ്പ് പറഞ്ഞത് ഈയടുത്താണ്.2011-ൽ ഇന്ത്യൻ സൈന്യം സ്വന്തം ആൾക്കാരെ വെടിവെച്ചു കൊല്ലുന്നവരാണെന്ന പരാമർശമാണ് അരുന്ധതിറോയ്ക്ക് വിനയായത്.












Discussion about this post