മലപ്പുറം: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും ലോക്ക് ഡൗൺ ലംഘിച്ച് സ്വൈരവിഹാരം നടത്തുന്നത് പതിവായതിനാൽ കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാന്‍ കഴിയുന്ന പ്രധാന പാതയടക്കമുള്ള എട്ടോളം പാതകളാണ് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം മുക്കം പൊലീസ് അടച്ചത്.
ഇട റോഡുകളടക്കം പൊലീസ് അടച്ചതായാണ് വിവരം. എന്നാൽ ഔദ്യോഗിക പാസുകള്‍ ഉള്ളവര്‍ക്ക് ഇരഞ്ഞിമാവ് ചെക്ക്പോസ്റ്റ് വഴി യാത്ര ചെയ്യാൻ അനുവാദമുണ്ടാകും. കൂടുതല്‍ ആളുകള്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചിരുന്നത് ഈ റോഡുകള്‍ വഴിയാണെന്നും അതിനാലാണ് നടപടിയെന്നുമാണ് സൂചന. അതേസമയം രാമനാട്ടുകര വഴിയുള്ള പ്രധാന പാതകളെല്ലാം നിലവിൽ ഗതാഗത യോഗ്യമാണ്.
നേരത്തെ കൊവിഡ് രോഗബാധ വ്യാപകമായ സാഹചര്യത്തിൽ കേരള- കർണ്ണാടക അതിർത്തിയിലെ റോഡുകൾ അടച്ചത് വൻ വിവാദമായിരുന്നു.
Discussion about this post