ജമ്മുകാശ്മീരിൽ നടന്ന തിരച്ചിൽ ഇന്ത്യൻ സൈന്യം ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തു. ഭദർവായിലെ ദോഡ മേഖലയിലാണ് ഭീകരരുടെ കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പത്ത് രാഷ്ട്രീയ റൈഫിൾസ് ജവാന്മാരും ജമ്മുകശ്മീർ പോലീസും അടങ്ങിയ സംയുക്ത സംഘം തിരച്ചിൽ നടത്തിയത്.
റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങൾ മിക്കതും ചൈനീസ് നിർമ്മിതമാണെന്ന് ഔദോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. സൈന്യം നടത്തിയ തിരച്ചിലിൽ, എ.കെ ഫോർട്ടി സെവൻ തോക്കുകൾ, അതിന്റെ നിരവധി മാഗസിനുകൾ, ചൈനീസ് നിർമ്മിത ഗ്രനേഡുകൾ 580 റൗണ്ട് നിറയൊഴിക്കാൻ ഉള്ള ബുള്ളറ്റുകൾ, ചൈനീസ് നിർമ്മിത പിസ്റ്റളുകൾ, അതിന്റെ ബുള്ളറ്റുകൾ എന്നിങ്ങനെ വൻ ആയുധശേഖരമാണ് കണ്ടെടുത്തത്.
Discussion about this post