കോവിഡ് മഹാമാരി രാജ്യത്ത് സാവധാനം വ്യാപിക്കുകയാണ്.ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുപ്രകാരം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 26,496 ആയി ഉയർന്നു. രോഗബാധയേറ്റ് ഇതുവരെ 825 പേർ മരിച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1990 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്നലെ മാത്രം 49 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയാണ് ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. നിലവിലെ കണക്കനുസരിച്ച്, സംസ്ഥാനത്ത് രോഗികളുടെ എണ്ണം 6,817 ആണ്. മരണമടഞ്ഞവരുടെ എണ്ണം 301.
Discussion about this post