കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ ഇനി കടുത്ത ശിക്ഷ. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടയുന്നവർക്ക് മൂന്നു വർഷം തടവ് ശിക്ഷ നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകി.
കോവിഡ് ബാധിതരുടെ സംസ്കാരം സംസ്ഥാനത്തിന് പലഭാഗത്തും ജനങ്ങൾ തടസ്സപ്പെടുത്തിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച ചെന്നൈയിൽ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ എത്തിയവർക്ക് നേരെ ജനങ്ങൾ അക്രമം അഴിച്ചുവിട്ടത് വൻ പ്രതിഷേധത്തിനിടയാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.
Discussion about this post