ന്യൂഡൽഹി മഹാരാഷ്ട്രയിലെ പാൽഘാറിൽ,രണ്ട് സന്യാസിമാരെയും ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ചു കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അഖില ഭാരതീയ സന്ത് സമിതി. ആൾക്കൂട്ടക്കൊലക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടുമാണ് സമിതി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
സന്യാസിമാർ ഏപ്രിൽ 16 ന് മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകവേ,അവരെ പാൽഘറിൽ വെച്ച് യാതൊരു പ്രേരണയുമില്ലാതെ കുറച്ചു പേർ തടഞ്ഞു നിർത്തുകയും മർദ്ദിച്ചു കൊല്ലുകയുമായിരുന്നു. എഫ്ഐആർ അനുസരിച്ച് പ്രതി ചേർത്തിരിക്കുന്ന മൂന്ന് പേർ സിപിഐഎം പ്രവർത്തകരും ഒരാൾ എൻസിപി പ്രവർത്തകനും ആയതിനാൽ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന ആരോപണവും കത്തിലുണ്ട്.ശരിയായ ദിശയിൽ നീങ്ങണമെങ്കിൽ സിബിഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ആൾക്കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 101 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post