ന്യൂഡൽഹി :ലോക്ക്ഡൗൺ മൂലം വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക്, ജൈന വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടായ്മ ഭക്ഷണവും പലചരക്കു സാധനങ്ങളും വിതരണം ചെയ്തു.ജൈനരുടെ കൂട്ടായ്മയായ ജൈൻ തരുൺ സമാജാണ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും പരിസര പ്രദേശത്തും ഭക്ഷണ വിതരണം നടത്തിയത്.ഭക്ഷണത്തിന്റെയും മറ്റാവശ്യ സാധനങ്ങളുടെയും കുറവനുഭവിക്കുന്ന എല്ലായിടത്തേക്കും തങ്ങളുടെ സംഘടന എത്തുന്നുണ്ടെന്ന് ജൈൻ തരുൺ സമാജിന്റെ ജോയിന്റ് സെക്രട്ടറിയായ മൈക്കി ജൈൻ അറിയിച്ചു.
മാർച്ച് 27 മുതൽ സംഘടന സൗജന്യമായി ഭക്ഷണ വിതരണം നടത്തുന്നുണ്ടെന്നും, ആവശ്യമുള്ളവർക്കെല്ലാം മരുന്ന് എത്തിച്ചു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യം നിശ്ചയിച്ച പ്രകാരം ഏപ്രിൽ 14 വരെയായിരുന്നു ലോക്ക്ഡൗണിന്റെ കാലാവധിയെങ്കിലും,കോവിഡ് മഹാമാരിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടുകയായിരുന്നു.ഇതിനാൽ ദിവസവേതനക്കാരായ ഒട്ടേറെ പേരാണ് വരുമാനമില്ലാതെ കഷ്ടപ്പെടുന്നത്.ഇത്തരക്കാർക്ക് സർക്കാറിനോടൊപ്പം ഒരു കൈത്താങ്ങാവുകയാണ് ജൈനമത സംഘടന.
Discussion about this post