ഡൽഹി: തീവ്രബാധിത മേഖലകളിൽ ആവശ്യമെങ്കിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തി വരികയാണെന്നും അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, ഈ വിപത്തിനെ നമ്മൾ ധീരമായി നേരിടുമെന്നും സാധാരണക്കാരുടെ ഒപ്പം നിന്ന് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
ലോക്ക് ഡൗൺ മികച്ച ഫലമാണ് ഉളവാക്കിയതെന്നും കഴിഞ്ഞ കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ ലോക്ക് ഡൗണിലൂടെ രാജ്യത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ രാജ്യത്തിന് കഴിഞ്ഞതിനാൽ ലോക്ക്ഡ ഡൗൺ നല്ല ഫലങ്ങൾ നൽകി എന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും സ്ഥിതി മാർച്ച് തുടക്കത്തിൽ ഏതാണ്ട് സമാനമായിരുന്നു. എന്നാൽ സമയബന്ധിതമായ നടപടികളിലൂടെ നിരവധി പേരെ സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. എന്നിരുന്നാലും, വൈറസിന്റെ സാന്നിദ്ധ്യം അപകടകരമാണെന്നും നിരന്തരമായ ജാഗ്രതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യം ഇപ്പോൾ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലാണ്. ഇപ്പോഴും മുന്നോട്ടുള്ള വിജയകരമായ പ്രയാണമാണ് നമ്മുടെ ലക്ഷ്യം. വൈറസിന്റെ ആഘാതം വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാസ്കുകളും മുഖാവരണങ്ങളും അതിനാൽ തന്നെ വരും ദിവസങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ സ്വയം തിരിച്ചറിഞ്ഞു കൊണ്ട് ആളുകൾ പരിശോധനക്ക് തയ്യാറായി വരുന്നത് മികച്ച മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് 19 നെതിരായ പോരാട്ടം തുടരുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗത്തിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. നാം ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും സാധാരണ പൗരന്മാരുടെ ജീവിതത്തെ സ്പർശിക്കുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മഹാമരിക്കെതിരെ പോരാടുന്നതിന് ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിന് വേണ്ടി പ്രഗത്ഭരുടെ സേവനങ്ങൾ സംയോജിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഹോട്ട്സ്പോട്ടുകളിൽ സംസ്ഥാനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. റെഡ് സോണുകളെ ഓറഞ്ചായും പിന്നീട് അവയെ ഗ്രീനായും മാറ്റാനാകണം നമ്മുടെ ശ്രമമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടു വരുന്ന വിഷയത്തിൽ കുടുംബാംഗങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ആർക്കും അസൗകര്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വേനൽക്കാലം മാറി മഴക്കാലം വരുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ ആസൂത്രണം ചെയ്യണമെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗബാധകളെ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞു.
ലോക്ക് ഡൗണിലൂടെ പരമാവധി ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മുഖ്യമന്ത്രിമാർ പ്രശംസിച്ചു. അന്താരാഷ്ട്ര അതിർത്തികളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമ്പത്തിക വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും
അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചും അവർ പ്രധാനമത്രിയോട് സംസാരിച്ചു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ പോലീസ് സേനയോടും ആരോഗ്യ പ്രവർത്തകരോടും അവർ നന്ദി അറിയിച്ചു.
Discussion about this post