ഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി ജോക്കോ വിദോദോയുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്. കൊറോണ പ്രതിരോധത്തിന് ഇന്ത്യ നല്കുന്ന സഹായങ്ങളെ അദ്ദേഹം അഭിനന്ദിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ജോക്കോ വിദോദോയുമായി ചര്‍ച്ച നടത്തിയ വിവരം പ്രധാനമന്ത്രി അറിയിച്ചത്.
അടുത്ത സുഹൃത്തുക്കളും നയതന്ത്ര പങ്കാളികളുമായ ഇന്ത്യയും ഇന്തോനേഷ്യയും പരസ്പര സഹകരണത്തിലൂടെ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച ആരോഗ്യ, സാമ്പത്തിക വെല്ലവിളി മറികടക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്തോനേഷ്യക്ക് ആവശ്യമായ മരുന്നുകളും വൈദ്യസഹായവും നല്‍കാമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു നല്കുന്ന സഹായങ്ങളെ ഇന്തോനേഷ്യ അഭിനന്ദിച്ചതായും ഓഫീസ് വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
Discussion about this post