ഡൽഹിയിലെ ആസാദ്പൂർ മൻഡിയിലുള്ള പതിനൊന്നോളം കച്ചവടക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.ഇതിനെ തുടർന്ന് കൊറോണ പോസിറ്റീവായ കച്ചവടക്കാരുടെ കട ഭരണകൂടം സീൽ ചെയ്തു.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റാണ് ഡൽഹിയിലെ ആസാദ്പൂർ മൻഡി.കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റായ ദീപക് ഷിൻഡെ അറിയിച്ചു.ആസാദ്‌പൂർ മൻഡിയുമായി രോഗം ബാധിച്ചവർക്ക് നേരിട്ട് ബന്ധമൊന്നും ഇല്ലായെന്നാണ് പ്രഥമ നിരീക്ഷണം.
ആസാദ്പൂർ മൻഡിയിലെ സീൽ ചെയ്‌ത കടകളും പരിസര പ്രദേശങ്ങളുമെല്ലാം അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഡൽഹിയുടെ ആരോഗ്യ മന്ത്രിയായ സത്യേന്ദ്ര ജെയ്ൻ അറിയിച്ചു.സംസ്ഥാന സർക്കാർ എല്ലാ വിധത്തിലുമുള്ള മുൻകരുതലുകളും എടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡൽഹിയിൽ ആകെ 3314 കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ 1078 പേർ രോഗ വിമുക്തരാവുകയും 54 പേർ മരിക്കുകയും ചെയ്തു.നിലവിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി ഡൽഹിയിൽ കേന്ദ്രം പ്ലാസ്മ തെറാപ്പി അനുവദിച്ചിട്ടുണ്ട്.
Discussion about this post