ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാൻ. പ്രകോപനമില്ലാതെ ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിൽ, കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നും രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പാക് ഭരണകൂടം അറിയിച്ചു.
അതിർത്തിയിൽ യാതൊരു പ്രകോപനവുമില്ലാതെ നടത്തുന്ന ആക്രമണങ്ങൾക്ക് ഇരട്ടി ശക്തിയിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നത്.അങ്ങനെയൊരു തിരിച്ചടിയുടെ ഫലമായാണ് പാകിസ്ഥാന്റെ ഈ പരാമർശവുമെന്ന് ദേശീയമാധ്യമങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post