Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

”ഇന്ത്യാ മഹാരാജ്യത്ത് ഒരു ആഭ്യന്തര യുദ്ധമോ? ഇവരൊക്കെ എന്തിനുള്ള തയ്യാറെടുപ്പാണ്?”;എംഎ ബേബിയുടെ ആഹ്വാനത്തിന് മറുപടി

by Brave India Desk
Apr 29, 2020, 08:21 pm IST
in Article
Share on FacebookTweetWhatsAppTelegram

ശശിശങ്കര്‍ മക്കര


കോവിഡ് കാലത്ത് ആഭ്യന്തര യുദ്ധമോ?

Stories you may like

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

കൊറൊണാക്കാലം കഴിഞ്ഞാല്‍ മുതലാളിത്ത വ്യവസ്ഥിതി തകര്ന്നു കമ്മ്യൂണിസം, അല്ലെങ്കില്‍ സോഷ്യലിസം വരും എന്നൊക്കെ ചിലര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ടുണ്ട്. സ്ലാവോയ് സിസെക്കിനെപ്പോലെയുള്ള ( Slavoj Zizek)ചില യൂറോപ്പ്യന്‍ മാര്ക്‌സി സ്റ്റ് ചിന്തകര്‍ ഇതൊക്കെ കുറച്ചു കാലമായി പറഞ്ഞു നടക്കുന്നുണ്ട്.. ‘ഒരു ദുരന്തമുണ്ടാകുമ്പോള്‍ എല്ലാവരും സോഷ്യലിസ്റ്റുകളാകും’ എന്ന പുതിയ ‘പഴമൊഴി’ പലരും ഉദ്ദ്ധരിക്കുന്നുമുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സി.പി.എം. പോളിറ്റ് ബ്യൂറോ മെമ്പറും മാര്ക്‌സി്സ്റ്റ് ‘സൈദ്ധാന്തിക പണ്ഡിതനും’ ആയ സഖാവ് എം.എ.ബേബിയും, മുന്‍ പ്ലാനിംഗ് ബോര്ഡ് വൈസ് ചെയര്മാന്‍ ഡോ.പ്രഭാത് പട്‌നായിക്കും ഒക്കെയാണ് ഈ സങ്കല്പ്പ വുമായി മുന്പില്‍. പക്ഷെ, സിസെക്കിന്റെ ഭൂമികയില്‍ നിന്നല്ലാ അവരുടെ ചിന്തകള്‍ വരുന്നത്..

ആദ്യം കേരളത്തില്‍ നിന്ന് തുടങ്ങാം. ‘സൈദ്ധാന്തിക പണ്ഡിതന്‍’ എന്ന് മുകളില്‍ എഴുതിയത് എന്റെ പ്രയോഗമല്ല. സ.എം.എ.ബേബിയുടെ ഒരു വീഡിയോയുടെ ചെറിയ ഭാഗം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ ഒന്നര മണിക്കൂറുള്ള പൂര്ണ്ണ രൂപത്തിന്റെ ആമുഖത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് അങ്ങനെയാണ്.
വീഡിയോയില്‍ ശ്രി. എം.എ.ബേബി ഇങ്ങനെയാണ് പറയുന്നത് ‘ കൊവിഡിനെതിരായ യുദ്ധം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‌ക്കെതിരെയുള്ള യുദ്ധമാക്കിയും, സൈദ്ധാന്തിക യുദ്ധമാക്കിയും ബഹുജന സമരമാക്കിയും മാറ്റണം. അങ്ങനെ തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് ഈ കൊവിഡ് 19 പോലും മുതലെടുക്കാനും ഇതുപോലെ വ്യാപിക്കാനും കാരണമെന്നും പറഞ്ഞുകൊണ്ട് കോവിഡ് 19 സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്ക്ക് എതിരായിട്ടുള്ള യുദ്ധമാക്കി, ആ യുദ്ധത്തില്‍ അണിചേരാന്‍ തയ്യാറുള്ളവരെ അണിചേര്ത്തു ഒരു മഹാമുന്നണി രൂപപ്പെടുത്താനുള്ള അവസരമായി നമ്മള്‍ ഉപയോഗപ്പെടുത്തണം.’

സ്വാഭാവികമായി ഒരു സംശയം വരാം. അപ്പോള്‍ കമ്മ്യൂണിസ്റ്റു രാജ്യമായ ചൈനയില്‍ നിന്നല്ലേ കോവിഡ് 19 ന്റെ ഉത്ഭവം?. ലോകം മുഴുവനും ഇത് വ്യാപിപ്പിച്ചത് ചൈനയല്ലേ. ഇന്ത്യയിലെ ആദ്യത്തെ കേസ് ചൈനയില്‍ നിന്നല്ലേ വന്നത്. അതോ ഇനി പല മാര്ക്‌സി സ്റ്റുകളും പറയുന്നത് പോലെ ചൈന ‘സര്‍ക്കാര്‍ നിയന്ത്രിത മുതലാളിത്ത’ രാജ്യമായത് സഖാവ് അന്ഗീകരിച്ചോ? തീവ്ര മുതലാളിത്ത രാജ്യങ്ങളുടെ ലിസ്റ്റില്‍ ചൈനയെയും പെടുത്തിയോ?

ഇല്ല. അത്ഭുദങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. വീഡിയോയുടെ ഏകദേശം പതിനഞ്ചു മിനിട്ട് നേരം ചിലവഴിക്കുന്നത് ചൈനയെ വാഴ്ത്താനാണ്. ജെല്ലിക്കെട്ടിലെ കാളയെ പിടിച്ചുകെട്ടുന്ന പോലെ ചൈന കോവിഡിനെ പിടിച്ചു കെട്ടിയത് വളരെ വൈകാരികമായി വര്ണ്ണിക്കുന്നുണ്ട്.
തീര്ന്നി ല്ല. ക്യൂബ മുതല്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം നില നില്ക്കു ന്ന സകല രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടിയതെങ്ങിനെ എന്ന് വിശദമായി പറയുന്നുണ്ട്. ഇതില്‍ കേരളം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കും പെടുന്നുണ്ട്. തീവ്ര മുതലാളിത്ത രാജ്യങ്ങള്‍ എങ്ങനെ പരാജയപ്പെട്ടു എന്നും. ‘കേരളത്തിന്റെ ഭാഗമായതുകൊണ്ട്’ ഇന്ത്യക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്ത്യയെപ്പറ്റി അത്ര മോശം പരാമര്ശ്‌മൊന്നുമില്ല. പക്ഷെ, ഇന്ത്യയുടെ ഈ സ്ഥിതിക്ക് കാരണം സി.ഐ.ടി.യു. ഉള്‌പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ തീവ്ര മുതലാളിത്ത നയങ്ങളെ മന്മോുഹന്‍ സിന്ഘിന്റെ കാലം മുതല്‍ എതിര്ത്തതുകൊണ്ടാണെന്നു പറയുന്നുണ്ട്. ഈ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇപ്പോള്‍ അമേരിക്ക പോലെ ആയെനേ എന്ന്.

നമ്മുടെ തൊട്ടടുത്തു കിടക്കുന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് രാജ്യമല്ലെങ്കിലും അവിടെ കമ്മ്യൂണിസ്റ്റ് ഭരണമാണ്. അവിടെ ഒരു മരണം പോലുമുണ്ടായിട്ടില്ലത്രേ. അത്ര നല്ല രീതിയിലാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. തൊട്ടടുത്തു കിടക്കുന്ന ഭൂട്ടാനുള്‌പ്പെ്‌ടെ നാല്പ്പതിലധികം കോവിഡ് ബാധിത രാജ്യങ്ങളില്‍ ഇപ്പോഴും മരണ നിരക്ക് പൂജ്യമാണ് എന്നത് സഖാവ് അറിഞ്ഞിട്ടില്ല. . അതില്‍ ചിലയിടത്ത് നേപ്പാളിനെക്കാള്‍ പത്തിരട്ടി കേസുകള്‍ ഉണ്ട്. അത് പോട്ടെ, നേപ്പാളില്‍ മരണ നിരക്ക് കുറഞ്ഞതില്‍ നമുക്കും സന്തോഷിക്കാം. പക്ഷെ, ഒരൊറ്റ നേപ്പാളിയെപ്പോലും രാജ്യത്തിനകത്ത് കടക്കാന്‍ അനുവദിക്കാതെയാണ് നേപ്പാള്‍ സര്ക്കാര്‍ ലോക്ക് ഡൌണ്‍ നടപ്പാക്കിയിരിക്കുന്നത് . ‘ അതിര്ത്തി കള്‍ ഇടയ്ക്കിടയ്ക്ക് തുറക്കാനും അടയ്ക്കാനും തുടങ്ങിയാല്‍ ലോക്ക് ഡൌണ്‍ കൊണ്ട് പ്രയോജനമില്ലാ’ എന്നാണു നേപ്പാള്‍ വിദേശകാര്യ മന്ത്രി പറഞ്ഞത്. 20000 പേരാണ് ഇന്ത്യയില്‍ മാത്രം കുടുങ്ങി കിടക്കുന്നത്. അതില്‍ ആയിരത്തിലധികം പേര്‍ അതിര്ത്തി യില്‍ ഇന്ത്യന്‍ സര്ക്കാരിന്റെ സംരക്ഷണയിലും ബാക്കിയുള്ളവര്‍ ഇന്ത്യന്‍ സംസ്ഥാന സര്ക്കാകരുകളുടെ സംരക്ഷണയിലുമാണ്. ഇതിനെതിരെ നേപ്പാള്‍ സുപ്രീം കോര്ട്ടി ല്‍ വന്ന പൊതു താല്പര്യ ഹര്ജി്യില്‍ സര്‍ക്കാര്‍ സമര്പ്പി ച്ചത് ഇങ്ങനെയാണ്’ പുറത്തു നിന്ന് ആളുകള്‍ വൈറസ് ബാധയുമായി എത്തിയാല്‍ ഇവിടെയുള്ള ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ല. നേപ്പാളില്‍ ഈ വരുന്നവരെയൊക്കെ ടെസ്റ്റ് ചെയ്യാനോ, ക്വാറന്റൈറന്‍ ചെയ്യാനോ ഉള്ള സൌകര്യങ്ങള്‍ ഇല്ല’. തങ്ങളുടെ ആരോഗ്യ രംഗത്തെ പരിമിതികള്‍ മനസ്സിലാക്കി, അതിനനുസരിച്ച് തീരുമാനമെടുത്ത നേപ്പാള്‍ സഖാക്കളെയാണ് ആരോഗ്യ രംഗത്തെ വന്‍ വിജയമാക്കി അവതരിപ്പിക്കുന്നത്. പ്രവാസികളെ കൊണ്ട് വരുന്നത് ആത്മഹത്യാപരമാണ് എന്നാണു നേപ്പാളിന്റെ നിലപാട്. ഇതിനെ എതിര്ക്കുന്നവരില്‍ കൂടുതലും അവിടത്തെ ഭരണകക്ഷിയില്‍ ഉള്ളവരാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവ സ്വപ്നങ്ങളൊക്കെ ഉപേക്ഷിച്ചു പാര്‌ലിനമെന്ററി ജനാധിപത്യവുമായി സമരസപ്പെട്ടു എന്നാണു കരുതിയത്..എന്നാല്‍ തെറ്റി. ഉത്തര കൊറിയയെ മഹത്തായ മാതൃകയായിത്തന്നെയാണ് ഇപ്പോഴും കാണുന്നത് എന്നാണു മനസ്സിലാകുന്നത്. നോര്ത്ത് കൊറിയയെപ്പറ്റി സഖാവ് എം.എ. ബേബി പറയുന്നത് കേട്ടാല്‍ ആരായാലും കയ്യടിച്ചുപോകും. ഇതുവരെ അവിടെ ഒരു കേസും റിപ്പോര്ട്ട്ണ ചെയ്തിട്ടില്ലത്രേ. അത്രയ്ക്ക് നല്ല ആരോഗ്യ സംവിധാനമാണ്. റിപ്പോര്ട്ട് ചെയ്യാന്‍ പോയാലത്തെ സ്ഥിതി എന്തായിരിക്കും എന്നറിയില്ല.. സി.പി.എമ്മിന്റെ ഒരു പ്രതിനിധി, അവിടെ ഒരു സമ്മേളനത്തിന് പോകാനിരുന്നതാണത്രേ. കോവിഡ് കാരണം യാത്ര മാറ്റി. അല്ലെങ്കില്‍ അവിടെ നിന്ന് നേരിട്ട് ‘ചെന്നൈ പീപ്പിള്സ്ര ഡെയിലിയിലേക്കും’ മലയാളം പീപ്പിള്‌സ്് ഡെയിലിയിലേക്കും റിപ്പോര്ട്ട് അയച്ചേനെ ഉത്തര കൊറിയക്ക് എ പ്ലസ്.

ദക്ഷിണാഫ്രിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ കൂടി ചേര്ന്നു ള്ള ഭരണമായതുകൊണ്ട് അവിടെയും സ്വര്ഗ്ഗം തന്നെ. പക്ഷെ, ഒരു സംശയം. ക്യൂബയില്‍ നിന്നുള്ള 217 അംഗ മെഡിക്കല്‍ സംഘം ഇന്നലെ അവിടേക്ക് പോയത് എന്തിനാണാവോ. അഭിവാദ്യങ്ങള്‍ അര്പ്പിരക്കാനോ? അല്ല, എന്നാണു ഈ വിഷയത്തില്‍ ദക്ഷിണ ആഫ്രിക്കന്‍ സര്ക്കാര്‍ പറയുന്നത്. അവിടെ ചികിത്സക്ക് വൈദഗ്ധ്യം കുറവായതുകൊണ്ടാണ് ക്യൂബന്‍ സംഘത്തെ വിളിച്ചതെന്നാണ് സര്ക്കാര്‍ പത്ര കുറിപ്പില്‍ കാണുന്നത്.

ഇനിയാണ് ക്ലൈമാക്‌സ്. ഈ വീഡിയോ സംബന്ധിച്ച് സഖാവിനെ ട്രോളിയവരൊക്കെ വിട്ട് പോയ ഒരു കാര്യം. കോവിഡ് കാലത്ത് തീവ്ര മുതലാളിത്തത്തെ എതിര്ക്കാ ന്‍ ഒരു മുന്‍ മാതൃക കൂടി സഖാവ് പറഞ്ഞു തരുന്നുണ്ട്. സാക്ഷാല്‍ ലെനിന്റെതാണ് അത്.. രാജ്യങ്ങള്‍ മുഴുവനും ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുന്ന സമയത്താണ് ലെനിന്‍ വിപ്ലവ പ്രവര്ത്ത നം ശക്തമാക്കിയത്. റഷ്യ യുദ്ധം മൂലം ക്ഷീണിച്ചിരിക്കുന്ന അവസരം മുതലാക്കി എന്ന് പറയാം. ലെനിന്‍ പറഞ്ഞപോലെ ‘Convert imperialist war into a civil war, സാമ്രാജ്യത്വ യുദ്ധത്തെ( കോവിഡ് യുദ്ധം) ആഭ്യന്തര വിമോചന യുദ്ധമാക്കി മാറ്റുക.’ യാണ് പുരോഗമന സോഷ്യലിസ്റ്റ് ശക്തികള്‍ ചെയ്യേണ്ടത്, എന്നാണു സഖാവിന്റെ ആഹ്വാനം.

ദൈവമേ, ഇന്ത്യാ മഹാരാജ്യത്ത് ഒരു ആഭ്യന്തര യുദ്ധമോ? ഇവരൊക്കെ എന്തിനുള്ള തയ്യാറെടുപ്പാണ്?

1915ല്‍, അന്ന് വിദേശത്തുള്ള ലെനിനും സിനോവീവും ( Gregory Zinoviev) ചേര്ന്ന് രചിച്ച Socialism and war എന്ന ഒരു പേജ് ലഘുലേഖയിലാണ് ‘turn imperialist war into civil war’ എന്ന മുദ്രാവാക്യമുള്ളത്. ആദ്യ പോളിറ്റ് ബ്യൂറോ അന്ഗമായിരുന്ന സിനോവീവിനെ 1936ല്‍ സ്റ്റാലിന്റെ ഭരണകൂടം വെടിവെച്ചു കൊന്നു. ‘ഫാസിസ്റ്റ് പേപ്പട്ടി ‘ എന്നാണ് പുള്ളിക്ക് സ്റ്റാലിന്‍ നല്കിയ വിശേഷണം. അപ്പോള്‍ ആഭ്യന്തര യുദ്ധം ആഹ്വാനം ചെയ്യുന്നവര്ക്ക് അത് കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനും മുന്‍ മാതൃകകള്‍ ഉണ്ട്. 916 കമ്മ്യണിസ്റ്റ് മാതൃകകള്‍

Share15TweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies