ഡൽഹി : കൊറോണയെ നേരിടാൻ അമേരിക്കയിൽ നിന്നും ഇന്ത്യക്ക് കൂടുതൽ സഹായം.2.9 മില്യൺ ഡോളർ ഇന്ത്യക്ക് അനുവദിച്ചതിന് പുറമെ അധിക സഹായമായി മൂന്ന് മില്യൺ ഡോളർ കൂടി നൽകുമെന്നാണ് യു.എസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യു.എസ് സ്ഥാനപതി കെന്നത്ത് ജസ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ശക്തമാക്കുന്നതിനാണ് യു.എസ് ഈ അധിക സഹായം നൽകിയിട്ടുള്ളത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഖ്യത്തിന്റെയും ഉദാഹരണമാണ് ഈ സഹായമെന്നും യു.എസ് എംബസി കൂട്ടിച്ചേർത്തു.മുമ്പ് കൊറോണയെ പ്രതിരോധിക്കാൻ സഹായിക്കുന്ന മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ അമേരിക്കയ്ക്ക് നൽകിയിരുന്നു.
Discussion about this post