സീറോ മലബാർ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു.കോലഞ്ചേരിയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന ബിഷപ് വൃക്കരോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന്റെ ഭൗതികശരീരം നിർമല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാര ചടങ്ങുകൾ ലോക്ഡൗൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉണ്ടായിരിക്കൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.2093-2018 ഈ കാലഘട്ടത്തിൽ ഇടുക്കി രൂപതയുടെ അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈറേഞ്ച് സംരക്ഷണസമിതിയുടെ രക്ഷാധികാരിയും ആയിരുന്നു.ഇടുക്കിയിലെ കുടിയേറ്റ പ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി ഭൂസമരങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.













Discussion about this post