ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇതിനേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ അമ്പതു ദിവസത്തിനിടെ 60 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈമാസം 23നു കൂടിക്കാണാനിരിക്കെയാണ് പാക്ക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്.എന്നാല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച ഒഴിവാക്കാന്‍ ഉദ്ദേശമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post