ഇടുക്കി: ലോക്ഡൗണ്‍ ലംഘിച്ച് സമരം നടത്തിയതിന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെതിരെ കേസെടുത്തു. ഇടുക്കി ജില്ലയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസ് നിരാഹാര സമരം നടത്തിയിരുന്നു. ഇതിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലായിരുന്നു സമരം.
ഡീന്‍ കുര്യക്കോസിനെ കൂടാതെ മറ്റ് 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസ്.
അതേസമയം, കേസിന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്നാണ് ഡീന്‍ കുര്യാക്കോസ് പറയുന്നത്. വേണ്ടി വന്നാല്‍ ഇനിയും സമരം ചെയ്യുമെന്നും ഡീൻ പറഞ്ഞു.
Discussion about this post