ലഖ്നൗ: മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ എത്തിയ ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചു. കൊറോണ ബാധിതരെല്ലാം തൊഴിലാളികളാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇവരുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. ബസ്തി ജില്ലയിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തലസ്ഥാനത്ത് നിന്നും 260 കിലോ മീറ്റര്‍ അകലെയാണ് ബസ്തി. ഇവരെ താമസിപ്പിച്ചിരുന്ന സ്ഥലം പിന്നീട് അണുവിമുക്തമാക്കി. ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ ജില്ലാ ഭരണകൂടം കടുത്ത ആശങ്കയിലാണ്.
നേരത്തെ, രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ അയച്ചിരുന്നു.
അതേസമയം, കൊറോണ പോസിറ്റീവ് ആയ് ഏഴ് തൊഴിലാളികള്‍ എങ്ങിനെ നാട്ടില്‍ എത്തിയെന്നത് പുറത്ത് വിട്ടിട്ടില്ല. ഇതുവരെ, 2281 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേര് മരിക്കുകയും ചെയ്തു.
Discussion about this post