ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും പൊലീസുകാരനും അടക്കം അഞ്ചു സൈനികര്‍ക്ക് വീരമൃത്യു.കശ്മീരിലെ ഹിന്ദ്വാരയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ 12 മണിക്കൂര്‍ തുടര്‍ന്നു.
21 രാഷ്ട്രീയ റൈഫിള്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അശുതോഷ് ശര്‍മ്മ, മേജര്‍ അനുജ്, രണ്ടാ ജവാന്മാര്‍, കശ്മീരിലെ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഇന്നലെ രാത്രി താഴ്വരയിലെ ഒരു വീട്ടില്‍ ഭീകരര്‍ കടന്നുകയറുകയും വീട്ടുകാരെ ബന്ദികളാക്കകുയും ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം എത്തിയത്.കേണല്‍ അശുതോഷ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു സൈന്യം ഓപ്പറേഷന് എത്തിയത്.പന്ത്രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു.
Discussion about this post