ജമ്മു കാശ്മീരിലുള്ള ഹന്ദ്വാരയിലെ എൻകൗണ്ടറിൽ മരണമടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മരിച്ചവരിൽ രാഷ്ട്രീയ റൈഫിൾസിലെ ഒരു കേണലും ഉൾപ്പെടുന്നുണ്ട്.ഇന്ത്യക്ക് അത്യന്തം കരുത്തരായ സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നഷ്ട്ടപ്പെടുകായെന്നത് അത്രയും വേദനാജനകമായ കാര്യമാണെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.മരണപ്പെട്ട ഉദ്യോഗസ്ഥരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ലായെന്നും മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുടെ കൂടെ ഇന്ത്യയുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഹന്ദ്വാരയിൽ നടന്ന എൻകൗണ്ടറിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രീയ റൈഫിൾസിലെ ഒരു കേണലും മരണപ്പെടുകയായിരുന്നു.
21 രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലെ കമാൻഡിങ് ഓഫീസറായ കേണൽ അശുതോഷ് ശർമ, മേജർ അനുജ്,ഒരു ലാൻസ് നായിക്, ഒരു റൈഫിൾ മാൻ, ജമ്മു കാശ്മീരിലെ സബ്ഇൻസ്‌പെക്ടർ ആയിരുന്ന ഷക്കീൽ ഘാസി എന്നിവരാണ് മരണപെട്ടവർ. എൻകൗണ്ടർ സൈറ്റിൽ നിന്നും ഇവരുടെ മൃതശരീരങ്ങൾ കണ്ടെടുകയായിരുന്നു.12 മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Discussion about this post