ഭുവനേശ്വർ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒഡീഷയിലേക്ക് മുംബൈയിൽ കുടുങ്ങിയ പരിശോധന കിറ്റുകൾ അടിയന്തിരമായി എത്തിക്കണമെന്ന് അർദ്ധരാത്രി പ്രധാനമന്ത്രിയോട് ഫോണിലൂടെ അഭ്യർത്ഥിച്ച ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ അമ്പരപ്പിച്ച് കേന്ദ്രസർക്കാരിന്റെ പ്രവർത്തന വേഗത.
സ്ഥിതി രൂക്ഷമായി തുടരുന്ന ഒഡിഷയിലേക്ക് രാവിലെ തന്നെ കിറ്റുകൾ ലഭ്യമാക്കണമെന്ന് നവീൻ പട്നായിക്ക് മോദിയോട് ആവശ്യപ്പെട്ടു. ‘ആറു മണിക്കൂറിനുള്ളിൽ കിറ്റുകൾ എത്തണമെന്നാണോ താങ്കൾ പറയുന്നത്? ‘എന്ന് പ്രധാന മന്ത്രി എടുത്ത് ചോദിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അർദ്ധരാത്രിയിലും അതിവേഗം സജീവമായി.
മുംബൈയിൽ നിന്നും കിറ്റുകൾ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നീക്കങ്ങൾ ചടുലമായി. രേഖകൾ തയ്യാറായി നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട അധികാരികളിലേക്ക് ഉത്തരവ് ഫാക്സ് ആയി പറന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ നാസിക് വിമാനത്താവളം അടിയന്തരമായി തുറന്നു. വ്യോമ സേനാ വിമാനങ്ങൾ എത്തി വിമാനത്താവളത്തിൽ നിന്നും പരിശോധനാ കിറ്റുകൾ അതിവേഗം എയർ ലിഫ്റ്റ് ചെയ്തു.
അതിരാവിലെ തന്നെ വ്യോമസേനാ വിമാനങ്ങൾ ഒഡീഷയിൽ പറന്നിറങ്ങി. കിറ്റുകൾ കൈപ്പറ്റാനായി ഒഡീഷ സർക്കാർ വാഹനങ്ങൾ അയച്ചു. പിന്നീട് ആവശ്യമായ സ്ഥലങ്ങളിലേക്ക് ഞൊടിയിടയിൽ കിറ്റുകളുമായി വാഹനങ്ങൾ പാഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുകയും രാഷ്ട്രീയത്തിന് അതീതമായി കർത്തവ്യത്തിൽ വ്യാപൃതമാകുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൊവിഡ് കാല പ്രവർത്തനങ്ങളിലെ കൃത്യതയും ആത്മാർത്ഥതയുമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
Discussion about this post