കണ്ണൂരിലെ പയ്യന്നൂരിൽ പൂട്ടിയിട്ട ജ്വല്ലറി തുറന്നു നോക്കിയപ്പോൾ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ.ലോക്ഡൗണിൽ പൂട്ടിയിട്ട ടൗണിലെ ജില്ലയിലാണ് പെരുമ്പാമ്പിനെ തൊഴിലാളികൾ കണ്ടെത്തിയത്. 3 മീറ്റർ നീളവും 25 കിലോയോളം തൂക്കമുള്ള ഈ പെരുമ്പാമ്പ് മുട്ടയിട്ട് രണ്ടാഴ്ച കഴിഞ്ഞു എന്നാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനായ പവിത്രൻ അന്നൂക്കാരൻ പാമ്പിനെ പിടികൂടി. വനംവകുപ്പ് പെരുമ്പാമ്പിനെ മുട്ടകൾ വിരിയിക്കാനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്
Discussion about this post