ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നടക്കുന്ന ‘നാം’ (നോൺ അലൈൻമെന്റ് മൂവ്മെന്റ്) വിർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും.ഒറ്റകെട്ടായി കോവിഡ് -19 നെ നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്.പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി എസ് ജയശങ്കറും യോഗത്തിൽ പങ്കെടുക്കും.തിങ്കളാഴ്ച ഇന്ത്യൻ സമയം 4.30 ഓടെയാണ് യോഗമാരംഭിക്കുക.
പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മോദി ‘നാം’ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2016, 2019 വർഷങ്ങളിലെ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.നരേന്ദ്രമോഡി ഇന്ത്യയുടെ കോവിഡ് സ്ട്രാറ്റജിയെക്കുറിച്ച് യോഗത്തിൽ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജി20, ബ്രിക്സ്,സാർക്ക് രാജ്യങ്ങളും ഇതിന് പുറമെ കൊറോണക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ‘നാം’ വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്.120 രാജ്യങ്ങളാണ് ഏഷ്യ,ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നും ‘നാം’ സംഘടനയിലെ അംഗമായിട്ടുള്ളത്.
Discussion about this post