ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 മഹാമാരി കുതിക്കുകയാണ്.കോവിഡ് ബാധിച്ചുള്ള ആഗോള മരണസംഖ്യ 2,52,393 ആയി. രോഗികളുടെ എണ്ണം 36,45,320 കടന്നു.
ഏറ്റവുമധികം രോഗബാധിതരുള്ള രാഷ്ട്രമെന്ന സ്ഥാനം അമേരിക്ക നിലനിർത്തുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 12,12,835 രോഗബാധിതരുള്ള അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 69,921 കടന്നു.ജീവനാശത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇറ്റലിയിലെ മരണസംഖ്യ 29,079 ആണ്.രോഗബാധിതരിൽ രണ്ടാമത് നിൽക്കുന്നത് 2,48,301 രോഗികളുള്ള സ്പെയിൻ ആണ്.
Discussion about this post