തിരുവനന്തപുരം: കൊറോണയെ തുടർന്ന് കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്റൈന് സൗകര്യം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടുമെന്ന് മന്ത്രി ഇ പി ജയരാജന്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത് പൊതുമാര്ഗനിര്ദേശമാണെന്നും ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളിലെ ക്വാറന്റൈന് ഫലപ്രദമാണെന്നും വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതില്‍ തെറ്റില്ലെന്നും കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലുള്ളവരെ പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് മടക്കി കൊണ്ടുവരും. നാട്ടിലെത്തിയാലും പരിശോധിക്കുമെന്നും തുടര്‍ന്ന് ഇവരെ ക്വാറന്റീനിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ഓരോ ദിവസത്തെയും സാഹചര്യങ്ങളും പരിശോധിച്ച് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post