ബംഗളുരു : നഗരത്തിലെ ബിഗ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ പരിസരത്ത് ആയിരത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം.സ്വന്തം നാടുകളിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെയും ബീഹാറിലെയും നിരവധി തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. തൊഴിലാളികൾ ബിഗ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലേക്ക് മാർച്ച് നടത്തുകയും ബാംഗ്ലൂർ തുംകൂർ ഹൈവേ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.റവന്യൂ മന്ത്രി പി. അശോക്, ബാംഗ്ലൂർ പോലീസ് കമ്മീഷ്ണർ ഭാസ്കർ റാവു എന്നിവർ ഇടപെട്ടതിന് ശേഷമാണ് സാഹചര്യം നിയന്ത്രണ വിധേയമായത്.
കർണാടക സർക്കാർ ആയിരത്തോളം വരുന്ന തൊഴിലാളികളെ ബസുകളിലാക്കി കഴിഞ്ഞ ദിവസം തിരിച്ചു നാട്ടിലെത്തിച്ചിരുന്നു.ശേഷിക്കുന്നവരെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് മന്ത്രി സംഭവ സ്ഥലത്ത് നിന്നും മടങ്ങിയത്.കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാതെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നത്.
Discussion about this post